Popular Post

Sunday 1 June 2014

കാശ്മീരില്‍ ‘മിഷന്‍ 44′മായി ബി.ജെ.പി സംസ്ഥാന നേതൃത്വം

ജമ്മുകാശ്മീര്‍: ലോക്‌സഭാ ഇലക്ഷന്റെ തിളങ്ങുന്ന വിജയ പശ്ചാത്തലത്തില്‍ കാശ്മീരില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കാന്‍ ‘മിഷന്‍ 44′ മായി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് സ്വാധീനമുള്ള മുഴുവന്‍ സീറ്റുകളിലും വ്യക്തമായ ആധിപത്യമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. കശ്മീരില്‍ ഭരണം പിടിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമായ 44സീറ്റുകളിലും വ്യക്തമായ സ്വാധീനം നേടാമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് മിഷന്‍ 44 എന്ന് പേരിട്ടിരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വന്നതിനു തൊട്ടുപിന്നാലയാണ് മിഷന്‍ 44 എന്ന ആഹ്വാനവുമായി ജമ്മുകാശ്മീര്‍ സംസ്ഥാന നേതൃത്ത്വം രംഗത്ത്  വന്നിരിക്കുന്നത്. നിലവിലെ 85 നിയമസഭാ സീറ്റുകളില്‍ 11 എണ്ണം മാത്രമാണ് ബീജെപിക്കുള്ളത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നില്‍ കണ്ടാണ് പുതിയ പദ്ധതി.


കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരാനിരിക്കെ ഹിന്ദുവോട്ടുകളുടെ ഏകീകരണവും ബിജെപി മുന്നില്‍ കാണുന്നു. ഭരണ ഘടനയിലെ 370ാം വകുപ്പ് എടുത്തു മാറ്റുമെന്ന പ്രഖ്യാപിത നയം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സഹായിച്ചന്ന വിലയിരുത്തലിലുമാണ് പാര്‍ട്ടി.

No comments:

Post a Comment