Popular Post

Sunday 1 June 2014

ആധാര്‍ പദ്ധതി നിയമവിധേയമാക്കാന്‍ അഭ്യന്തരവകുപ്പ് ആലോചിക്കുന്നു


ന്യൂഡല്‍ഹി: കേരളമടക്കം നടപ്പാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ജനരോഷമുയര്‍ന്നതിനെ തുടര്‍ന്ന് യു.പി.എ സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ച ആധാര്‍ പദ്ധതിക്ക് നിയമപ്രാബല്യം നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടി തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ചുമതലയേറ്റ ആദ്യദിവസം തന്നെ ആധാര്‍ നിയമവിധേയമാക്കാനുള്ള നിര്‍ദേശം ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്‍റ് രാജ്നാഥ് സിങ്ങാണ് പരിഗണിച്ചത്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പദ്ധതിയുടെ ഭാഗമാക്കി ആധാര്‍ പദ്ധതിക്ക് നിയമസാധുത നല്‍കാനാണ് മോദി സര്‍ക്കാറിന്‍െറ നീക്കം. ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന നന്ദന്‍ നിലേഖനിയുടെ നേതൃത്വത്തിലുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി കേന്ദ്ര ആസൂത്രണ കമീഷന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1955ലെ പൗരത്വ നിയമപ്രകാരമുണ്ടാക്കിയ എന്‍.പി.ആര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുമാണ്. രണ്ടു പദ്ധതികളും സമന്വയിപ്പിച്ച് ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് 16 സംസ്ഥാനങ്ങളില്‍ മാത്രമേയുള്ളൂവെന്നും എന്‍.പി.ആര്‍ ദേശവ്യാപകമായിട്ടുണ്ടെന്നും അതിനാല്‍ രണ്ടു പദ്ധതികളെയും ആഭ്യന്തര മന്ത്രിക്ക് കീഴിലാക്കുകയാണ് നല്ലതെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചിട്ടുണ്ട്.
ചുമതലയേറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ മൂന്നു മണിക്കൂര്‍ കൂടിക്കാഴ്ചയിലാണ് ആധാറുമായി മുന്നോട്ടുപോകാന്‍ മന്ത്രിയും മന്ത്രാലയവും ധാരണയായത്. ആധാറിനെ എന്‍.പി.ആറുമായി യോജിപ്പിച്ച് നിയമവിധേയമാക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ആഭ്യന്തര മന്ത്രാലയം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആധാറും എന്‍.പി.ആറും തമ്മിലുള്ള ലയനമാണോ ഇരു പദ്ധതികള്‍ക്കുമിടയിലുള്ള ജോലി വിഭജനമാണോ സംഗതമെന്ന് അറിയിക്കാനും രജിസ്ട്രാര്‍ ജനറലിനോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍റ് സമിതി ആധാര്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്‍റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൗരന്മാരുടെ സുരക്ഷിതത്വം അപകടപ്പെടുത്തുന്ന ആധാര്‍ പദ്ധതിയിലൂടെ, വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ പദ്ധതിയുടെ ഭാഗമായ സ്വകാര്യ ഏജന്‍സികളുടെ പക്കലത്തെുന്നതിനെ റിപ്പോര്‍ട്ട് വിമര്‍ശിച്ചു. അടിസ്ഥാന സേവനങ്ങള്‍ പ്രദാനംചെയ്യാന്‍ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പൗരന്മാരെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടതായിരുന്നു. പാര്‍ലമെന്‍റിന് നല്‍കിയ ഉറപ്പിന് വിരുദ്ധമായി പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള സി.പി.ഐ നേതാവ് എം.പി. അച്യുതന്‍ മുന്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രി രാജീവ് ശുക്ളക്കെതിരെ അവകാശലംഘനത്തിന് നല്‍കിയ നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്.

ലാഭമില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. പൂട്ടിക്കൂടെ?: ഹൈക്കോടതി


കൊച്ചി: ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിക്കൂടെ എന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ധന ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് സുരേന്ദ്ര മോഹനാണ് വിമര്‍ശന സ്വരത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. ബസ് ചാര്‍ജ് വര്‍ധനയില്‍ അപാകമുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളതെന്ന് ചോദിച്ച കോടതി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയതിലെ അശാസ്ത്രീയതയെക്കുറിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എറണാകുളം സ്വദേശി ബേസില്‍ അട്ടിപ്പേറ്റിയാണ് ചാര്‍ജ് വര്‍ധനയെ ചോദ്യംചെയ്ത് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

മോട്ടോര്‍ വാഹന നിയമം കേന്ദ്രനിയമം ആയിരുന്നിട്ടും കേരളത്തില്‍ മാത്രം ഇടക്കിടെ ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം മിനിമം ചാര്‍ജ് മൂന്ന് രൂപയും ഈ നിരക്കില്‍ സഞ്ചരിക്കാവുന്ന ദദരം പത്ത് കിലോമീറ്ററാണ്. എന്നാല്‍, കേരളത്തില്‍ മിനിമം ചാര്‍ജായ ഏഴു രൂപയ്്ക്ക് അഞ്ചു കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുകയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍റെ ഇരകള്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചു


കാഞ്ഞങ്ങാട്: കാസര്‍കോട്ടെ കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയില്‍ എന്‍ഡോ സള്‍ഫാന്‍ ദുരിതത്തിന്‍റെ ഇരകള്‍ തൂങ്ങിമരിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്ത് തമ്പാന്‍(50), ഭാര്യ പത്മിനി(42),മകന്‍ കാര്‍ത്തിക്(9)എന്നിവരെയാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ പത്മ ക്ളിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ മകനുമായി ആശുപത്രിയില്‍ ചികില്‍സ തേടിയത്തെിയത്. രാവിലെ നഴ്സ് എത്തിയപ്പോള്‍ റൂം പൂട്ടിയ നിലയില്‍ ആയിരുന്നു. പിന്നീട് തള്ളിത്തുറന്നപ്പോള്‍ തമ്പാനും പത്മിനിയും ഫാനിലും മകന്‍ ജനലിന്‍റെ അഴിയിലും തൂങ്ങിയതായി കാണുകയായിരുന്നു.
ഇവരുടെ മൂത്ത രണ്ടു മക്കള്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായി നേരത്തെ മരണമടഞ്ഞിരുന്നു. മകന്‍റെ അസുഖത്തിന് മതിയായ ചികില്‍സ ലഭ്യമാക്കാനാവാതെ കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു തമ്പാനും പത്മിനിയും.

ലിപ് ലോക്കുമായി പാര്‍വ്വതി ഓമനക്കുട്ടന്‍

തമിഴ് ചിത്രമായ പിസ്സയുടെ ഹിന്ദി റിമേക്കില്‍ മലയാളി താരം പാര്‍വ്വതി ഓമനക്കുട്ടന്റെ ലിപ് ലോക്ക്. അക്ഷയ് ഒബ്‌റോയ് നായകനാകുന്ന ചിത്രത്തില്‍ പാര്‍വതിയുടെ ഗ്ലാമര്‍ രംഗങ്ങള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം.

തമിഴില്‍ വിജയ് സേതുപതി, രമ്യ നമ്പീശന്‍ എന്നിവരാണ് പിസ്സയില്‍ നായികനായകന്മാരായി അഭിനയിച്ചത്. തമിഴില്‍ വന്‍ ഹിറ്റായിരുന്ന പിസ്സ ഹിന്ദിയിലെത്തിയപ്പോള്‍ പാര്‍വ്വതിക്ക് നറുക്ക് വീഴുകയായിരുന്നു.
അക്ഷയ് അക്കിനേനിയാണ് പിസ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സും ബിജോയ് നമ്പ്യാരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 3ഡിയിലാണ് പുറത്തിറങ്ങുക.
2011ല്‍ ഇറങ്ങിയ യുണൈറ്റഡ് സിക്‌സ് എന്ന ചിത്രത്തിലെ നായികയായാണ് പാര്‍വ്വതി സിനിമയില്‍ എത്തിയത്. അജിത്തിന്റെ ബില്ലയിലും ശ്രദ്ധേയ വേഷം ചെയ്തു. ബൈജു ജോണ്‍സണ്‍ സംവിധാനം ചെയ്ത കെ.ക്യു വിലൂടെ മലയാളത്തിലും അഭിനയിച്ചെങ്കിലും ചുവടുറപ്പിക്കാന്‍ കഴിഞ്ഞില്ല.

ക്യാമറാമാന്‍ വേണു വീണ്ടും സംവിധായകനാകുന്നു സ്വ. ലേ.


പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്യാമറാമാന്‍ വേണു വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്നു. 1998 ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഞ്ജുവാര്യര്‍ നായികയായി പുറത്തിറങ്ങിയ ദയ എന്ന സിനിമയ്ക്കു ശേഷം ഇപ്പോളാണ് വേണു വീണ്ടും സംവിധായകനായെത്തുന്നത്. മമ്മൂട്ടി നായകനായി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മുന്നറിയിപ്പ് എന്ന സിനിമയുമായാണ് വേണു തിരിച്ചെത്തുന്നത്.
എന്തേ ഇത്രയും നീണ്ട ഇടേെവളയെന്ന ചോദ്യത്തിനു മുന്നില്‍ സ്വതസിദ്ധമായ ചിരിയുമായി വേണു നില്‍ക്കുന്നു. എല്ലാം ഒത്തുവരണമെല്ലോ? അങ്ങിനെ എല്ലാം ഒത്തുവന്നപ്പോള്‍ വേണു തന്റെ രണ്ടാമത്തെ സംവിധായക സംരഭത്തിന്റെ ചിത്രീകരണം കോഴിക്കോട്ടാക്കി.
കഴിഞ്ഞ രണ്ട് ആഴ്ച്ചയായി കോഴിക്കോട്ട് മുന്നറിയിപ്പിന്റെ ചിത്രീകരണം പുരോഗമിക്കയാണ്. ഈ സിനിമയുടെ കഥയും വേണുവിന്റെതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും വേണു തന്നെ. വേണുവിന്റെ ഭാര്യയും പ്രശസ്ത എഡിറ്ററുമായ ബീനാ പോളാണ് ഈ സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട രാഘവന്‍ എന്ന കഥാപാത്രത്തിന്റെ കഥയെഴുതാന്‍ എത്തുന്ന അജ്ഞലി എന്ന ജേര്‍ണലിസ്റ്റുമായുള്ള ബന്ധത്തിന്റെ കഥയാണ് മുന്നറിയിപ്പ് പറയുന്നത്. അപര്‍ണ ഗോപിനാഥാണ് അജ്ഞലിയെ അവതരിപ്പിക്കുന്നത്. ഇതൊരിക്കലുമൊരു ബുദ്ധിജീവി സിനിമയല്ലെന്നും ഹ്യൂമറിനു പ്രാധാന്യം നല്‍കി എല്ലാവിഭാഗം പ്രേക്ഷകരുമായി സംവേദിക്കുന്ന സിനിമയായിരിക്കുമിതെന്നും സംവിധായകനായ വേണു ഉറപ്പു നല്‍കുന്നു.
ചാപ്പാകുരിശ്, ബിഗ് ബി, ബാ്ച്ചിലര്‍ പാര്‍ട്ടി എന്നീ സിനിമകള്‍്ക്ക് തിരക്കഥയെഴുതിയ ആര്‍. ഉണ്ണിയാണ് മുന്നറിയിപ്പിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തന്റെ മുന്‍കാല സിനിമകളില്‍ നിന്നു വ്യത്യസ്തമായി സംഭാഷണ പ്രധാനമാണ് ഈ സിനിമയെന്ന് ആര്‍. ഉണ്ണി പറയുന്നു.
മമ്മൂട്ടിയ്ക്കും അപര്‍ണ ഗോപിനാഥിനും പുറമെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കര്‍, നെടുമുടി വേണു, പി. ബാലചന്ദ്രന്‍, കോട്ടയം നസീര്‍, മു്ത്തുമണി, പാര്‍വ്വതി എന്നിവരും ശ്രദ്ദേയമായ വേഷങ്ങളിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജ്യോതിഷാണ് കലാ സംവിധായകന്‍.

വിലക്കുകള്‍ മറികടന്ന്‌ ‘ടി.പി.51′ വരുന്നു എഡിറ്റര്‍

- അയാത എസ്‌ -
കേരളത്തില്‍ ഒരു പാട്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിനുമുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. അതില്‍ ഇരകളായവരില്‍ ഏറ്റവും കൂടുതല്‍ സിപിഎമ്മുകാരാണെന്നതും വസ്‌തുത. എങ്കിലും 2012 മേയ്‌ നാലിന്‌ രാത്രി ഒഞ്ചിയത്ത്‌ ടി.പി.ചന്ദ്രശേഖരന്‍ കോല്ലപ്പെട്ടത്‌ അക്കാലമത്രയുമുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം തിരുത്തിയെഴുതുന്നതായിരുന്നു.
ടി.പിയുടെ ശരീരത്തിലേറ്റ 51വെട്ടിന്റെ പേരില്‍ കേരളം രാഷ്ട്രീയത്തിനപ്പുറത്ത്‌ ഇളകിമറിഞ്ഞു. കേസില്‍ മാറാട്‌ പ്രത്യേക കോടതി 11പേരെ ശിക്ഷിച്ചിട്ടും ഇപ്പഴും ടി.പി.തന്നെ രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇവിടെയാണ്‌ നടുക്കുന്ന ഓര്‍മകളായി ടി.പിയുടെ ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്നത്‌.
ടി.പി സിനിമയാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ നാനാദിക്കില്‍ നിന്നും അത്തരമൊരു സിനിമയുടെ അണിയറപ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നീക്കം നടന്നിരുന്നു. സംവിധായകനായ മൊയ്‌തു താഴത്തിനു നേരെ വധ ഭീഷണി വരെയുണ്ടായി. ടി.പിയായി വേഷമിടാനായി സമീപിച്ച വിജയരാഘവനടക്കമുള്ള നടന്‍മാര്‍ എത്ര പ്രതിഫലം കിട്ടിയാലും അഭിനയിക്കാനില്ലെന്ന്‌ പറഞ്ഞ്‌ പിന്‍മാറി. ഒടുക്കം ടിപിയോട്‌ സാദൃശ്യമുള്ളൊരു നായകനെ വടകരയില്‍ നിന്നുതന്നെ കണ്ടെത്തി
സംവിധായകന്‍ മൊയ്‌തു സിനിമയുടെ ഷൂട്ടിംങ്‌ തുടങ്ങാന്‍ പോവുകയാണ്‌. ടി.പി 51 എന്ന്‌ പേരിട്ട ചിത്രത്തിന്റെ പൂജ ഈ മാസം 31ന്‌ രാവിലെ എട്ടിന്‌ ഒഞ്ചിയത്ത്‌ നടക്കും. പുതുമുഖമായ വടകര സ്വദേശി രമേശാണ്‌ ടിപിയുടെ വേഷം ചെയ്യുന്നത്‌. കെ.കെ. രമയായി ദേവി അജിത്തും ടി.പിയുടെ അമ്മയായി വത്സല മേനോനും വേഷമിടുന്നു. കൈരളി ടി.വിയുടെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസറായിരുന്ന മൊയ്‌തുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്‌.
മാമുക്കോയ, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.സൂര്യ വിഷ്വല്‍ മീഡിയയാണ്‌ ചിത്രത്തിന്റെ നിര്‍മാണം. രമേശ്‌ കാവിലിന്റെ വരികള്‍ക്ക്‌ ഗസല്‍ ആണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. ഒഞ്ചിയം, വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ സിനമയുടെ ചിത്രീകരണം നടക്കുക.

3 Tricky Interview Questions One CEO Always Asks

When CEOs ask tricky interview questions they're usually not trying to intimidate you. Rather, they want to get a better sense of who you are and whether you're a good fit for their company - and these difficult queries are sometimes the only way to determine that.

The New York Times' Adam Bryant recently interviewed Brad Jefferson, CEO of Animoto, a video slide show service, about leadership, management, and hiring.
In that interview, Jefferson shared the three questions he always asks job candidates, along with his reasoning for asking each one:

1. Why is the vision of our company important to you?

"I always ask job candidates [this] because I want to make sure they've internalized what we're trying to do," Jefferson explains. "I'm the last interview, and I'm very clear to my managing team that I can say no and then that person is gone." He says he has rejected people at the end of the process because he didn't believe that they really bought into what his company was doing, and because they were clearly "more interested in collecting the paycheck."

2. How would one of your peers describe you?

This is a little bit more of an intimidating question, he says, becausenowadays hiring managers can actually contact any of your peers through LinkedIn and other social networking sites to ask about you. "And sometimes I will do the back-channel check," Jefferson says. "But I'm really curious about their self-awareness, in terms of both strengths and weaknesses." He wants to know if they see themselves as a leader, or an individual contributor. "Then I'll make sure that's consistent with the role that we have in mind for them."

3. What motivates you to get out of bed in the morning?

In asking this question, Jefferson is really trying to understand their passions, and what makes them tick, he explains. "What are they most inspired by? Is it because there's a goal? Is it to beat the competition? Is it to work on a specific task? I really try to get in their head about what's going to keep them going."
What's more, Jefferson told Business Insider that it's important to understand what motivates a person at their core because "there will always be ups and downs in any business, and you want to make sure the person will be equally motivated during difficult times, if not more so."
"My dad used to say, 'Work is more fun than fun,' and, while I didn't understand the comment as a kid, I now do," he says. "Because if you pursue something that you're passionate about with people who motivate you, then work is really fun, even during the difficult times."

Kate Upton Gives Us A New Way To Prevent Armpit Sweat With New Photoshop Fail



Oh, Kate Upton. You're always giving us more reasons to love you. From your inability to pronounce Cara Delevingne (we hear ya, girl) to your stunning photo shoots to your innovative way to prevent armpit sweat by simply getting rid of your armpits...
Wait, what?
You read right. In a bizarre Harper's Bazaar spread where her trainer reveals thesupermodel's fitness secrets, Upton appears to be missing a chunk of her armpit in what can only be called another painful looking Photoshop fail.
One of the things we love most about Ms. Upton is the confidence and love she has for her body -- so to tweak it, even just a little, seems a bit misguided on the glossy's part.
Listen, Harper's Bazaar -- we don't like sweating, either. But perhaps you could have remedied it with some Lady Speed Stick instead?
Check out the photo in question below.

Lewis Katz Dead: Philadelphia Inquirer Co-Owner Killed In Private Plane Crash



PHILADELPHIA (AP) — Philadelphia Inquirer co-owner Lewis Katz was killed along with six other people in a fiery plane crash in Massachusetts, just days after reaching a deal that many hoped would end months of infighting at the newspaper and restore it to its former glory.
His son, Drew, and a business partner confirmed Katz's death in a crash of a Gulfstream IV private jet, which went down on takeoff from Hanscom Field outside Boston on its way to Atlantic City, New Jersey, on Saturday night. There were no survivors.
On Tuesday, Katz and Harold H.F. "Gerry" Lenfest struck a deal to gain full control of the Inquirer as well as the Philadelphia Daily News and Philly.com by buying out their co-owners for $88 million — an agreement that ended a very public feud over the Inquirer's business and journalism direction.
Lenfest said Sunday that the deal will be delayed but will proceed.
James P. Leeds Sr., town commissioner of Longport, New Jersey, said his 74-year-old wife, Anne, was also killed. He received a text from Anne just four minutes before the crash saying they were about to take off, he said.
Anne Leeds, a retired preschool teacher, had been invited Saturday by her neighbor Katz to attend an education-related function, James Leeds said.
The identities of the other victims weren't immediately released, and officials gave no information on the cause of the crash. The National Transportation Safety Board is investigating.
When bidding on the company, Katz and Lenfest vowed to fund in-depth journalism to revive the Inquirer and to retain its Pulitzer Prize-winning editor, Bill Marimow.
"It's going to be a lot of hard work. We're not kidding ourselves. It's going to be an enormous undertaking," Katz said then, noting that advertising and circulation revenues had fallen for years. "Hopefully, (the Inquirer) will get fatter."
Katz, who grew up in Camden, New Jersey, made his fortune investing in the Kinney Parking empire and the Yankees Entertainment and Sports Network in New York. He once owned the NBA's New Jersey Nets and the NHL's New Jersey Devils and was a major donor to Temple University, his alma mater.
The fight over the future of the city's two major newspapers was sparked last year by a decision to fire Marimow. Katz and Lenfest wanted a judge to block the firing. Katz sued a fellow owner, powerful Democratic powerbroker George Norcross, saying his ownership rights had been trampled. The dispute culminated last week when Katz and Lenfest, a former cable magnate-turned-philanthropist, bought out their partners.
Three previous owners of the company, including Norcross, said in a joint statement that they were deeply saddened to hear of Katz's death.
"Lew's long-standing commitment to the community and record of strong philanthropy across the region, particularly Camden where he was born and raised, will ensure that his legacy will live on," they said.
When the crash occurred, nearby residents saw a fireball and felt the blast shake their homes.
Jeff Patterson told The Boston Globe he saw a fireball about 60 feet high and suspected the worst.
"I heard a big boom, and I thought at the time that someone was trying to break into my house because it shook it," said Patterson's son, 14-year-old Jared Patterson. "I thought someone was like banging on the door trying to get in."
Hanscom Field is about 20 miles northwest of Boston. The regional airport serves mostly corporate aviation, private pilots and commuter air services.

കൂതറയുടെ ട്രെയിലര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ ചിത്രമായ കൂതറയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സെക്കന്റ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയില്‍ തികച്ചും വ്യത്യസ്ഥമായ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.


എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കപ്പിത്താന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലാലിനൊപ്പം ഭരത്, സണ്ണി വെയ്ന്‍, ടോവിനോ താമസ്, ഭാവന, ജനനി അയ്യര്‍, ഗൗതമി നായര്‍, ശ്രിത ശിവദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത്. വിനി വിശ്വലാലിന്റെ തിരക്കഥയിലാണ് ചിത്രം വരുന്നത്. മരയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരയ്ക്കാറാണ് നിര്‍മാണം. യുടിവി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ജൂണ്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

പെണ്‍കുട്ടികള്‍ നാടുവിട്ടത് വീട്ടുകാരെ പാഠം പഠിപ്പിക്കാന്‍; തിരിച്ച് വീട്ടിലേക്കില്ല


കൊച്ചി: കാണാതായ നാല് പെണ്‍കുട്ടികളെ കൊച്ചി പോലീസിന് കൈമാറില്ലെന്ന് കര്‍ണ്ണാടകയിലെ ധര്‍വാഡിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. തിരിച്ച് വീട്ടിലേക്ക് വരാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്. കൊച്ചിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കീഴിലാണ് ഇപ്പോള്‍ കുട്ടികളുള്ളത്.
തങ്ങളുടെ വീട്ടിലെ അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് എഴുതി നല്‍കി. പിതാക്കന്മാരുടെ മദ്യപാനവും വീടുകളില്‍ സ്ഥിരമായുണ്ടാകുന്ന വഴക്കും മൂലമാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ വീടുവിട്ടതെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ ഈ നിലപാട് സ്വീകരിച്ചതോടെയാണ് കുട്ടികളെ പോലീസിന് കൈമാറേണ്ടതില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തീരുമാനിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ സഹപാഠികളെ മെയ് 28നാണ് കാണാതായത്. ഇവരുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കര്‍ണ്ണാടകയിലെ ഹൂബ്ലിയില്‍ നിന്ന് കണ്ടെത്തിയത്. എറണാകുളത്തുനിന്നം ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ കയറിയാണ് ഇവര്‍ ഹൂബ്ലിയിലെത്തിയത്.
ഗോവയിലേക്ക് പോകാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. ഗോവയിലെത്തിയ ശേഷം ജോലി തേടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ കയ്യിലെ പണം തീര്‍ന്നു തുടങ്ങിയപ്പോള്‍ ഗോവയില്‍ എത്തുമോ എന്ന് ഉറപ്പില്ലാതായി. റെയില്‍വേ പോലീസിന്റെ പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യില്‍ 3000 രൂപ ഉണ്ടായിരുന്നു.
സൂക്ഷിച്ചുവെച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും ഉപയോഗിച്ചാണ് ഇവര്‍ യാത്രക്കുള്ളപണം കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണം ഒരു പെണ്‍കുട്ടി ബന്ധുവിന് നല്‍കി പണയം വെച്ച് പൈസ വാങ്ങുകയായിരുന്നു. 12000 രൂപക്കാണ് പണയം വെച്ചതെങ്കിലും ബന്ധുവായ യുവാവ് 8000 രൂപ മാത്രമാണ് നല്‍കിയത്. കര്‍ണ്ണാടക പോലീസിനൊപ്പമായിരിക്കും കുട്ടികളെ കൊച്ചിയിലെത്തിക്കുക.

ഫേസ്ബുക്കില്‍ മോഡി തരംഗം, നാല് ദിവസത്തില്‍ 12 ലക്ഷം ലൈക്ക്


ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിന് ശേഷം ആരംഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗികഫെയ്‌സ്ബുക് പേജിന് നാല് ദിവസത്തിനകം 12 ലക്ഷത്തിലേറെ ലൈക്കുകള്‍. ആശംസയര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയവരുടെ ചിത്രങ്ങളാണ് പ്രധാനമായും പേജില്‍ നല്‍കിയിരിക്കുന്നത്.
മെയ് 27നാണ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ പുകവലി വിരുദ്ധദിന സന്ദേശമാണ് അവസാനം അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്തിരിക്കുന്നതും ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റും ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നരേന്ദ്രമോഡി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കര്‍മ്മനിരതനായിരിക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ കവര്‍ ചിത്രമായി ഇട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന നരേന്ദ്രമോഡി തന്റെ മന്ത്രിസഭാംഗങ്ങളും ഈരീതി പിന്തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്തിടെ കേന്ദ്രമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ട്വിറ്ററില്‍ സജീവമായ നരേന്ദ്രമോഡിക്ക് 14 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.

കാശ്മീരില്‍ ‘മിഷന്‍ 44′മായി ബി.ജെ.പി സംസ്ഥാന നേതൃത്വം

ജമ്മുകാശ്മീര്‍: ലോക്‌സഭാ ഇലക്ഷന്റെ തിളങ്ങുന്ന വിജയ പശ്ചാത്തലത്തില്‍ കാശ്മീരില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കാന്‍ ‘മിഷന്‍ 44′ മായി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് സ്വാധീനമുള്ള മുഴുവന്‍ സീറ്റുകളിലും വ്യക്തമായ ആധിപത്യമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. കശ്മീരില്‍ ഭരണം പിടിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമായ 44സീറ്റുകളിലും വ്യക്തമായ സ്വാധീനം നേടാമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് മിഷന്‍ 44 എന്ന് പേരിട്ടിരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വന്നതിനു തൊട്ടുപിന്നാലയാണ് മിഷന്‍ 44 എന്ന ആഹ്വാനവുമായി ജമ്മുകാശ്മീര്‍ സംസ്ഥാന നേതൃത്ത്വം രംഗത്ത്  വന്നിരിക്കുന്നത്. നിലവിലെ 85 നിയമസഭാ സീറ്റുകളില്‍ 11 എണ്ണം മാത്രമാണ് ബീജെപിക്കുള്ളത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നില്‍ കണ്ടാണ് പുതിയ പദ്ധതി.


കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരാനിരിക്കെ ഹിന്ദുവോട്ടുകളുടെ ഏകീകരണവും ബിജെപി മുന്നില്‍ കാണുന്നു. ഭരണ ഘടനയിലെ 370ാം വകുപ്പ് എടുത്തു മാറ്റുമെന്ന പ്രഖ്യാപിത നയം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സഹായിച്ചന്ന വിലയിരുത്തലിലുമാണ് പാര്‍ട്ടി.

ദളിത് സഹോദരിമാരുടെ മാനഭംഗക്കൊല: മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരിമാരായ രണ്ടു ദളിത് പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു. പപ്പു യാദവ്, അദ്വേഷ് യാദവ്, ഉര്‍വേഷ് യാദവ് എന്നിവരാണ് കുറ്റം സമ്മതിച്ചത്. കൊലപാതകം, മാനഭംഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. കേസിന്റെ വേഗത്തിലുള്ള നടത്തിപ്പിനായി അതിവേഗ കോടതി സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച മുന്‍മുഖ്യമന്ത്രി മായാവതി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും സംസ്ഥാനത്തെ നിയമവ്യവസ്ഥ താറുമാറിലായിരിക്കുകയാണെന്നും പറഞ്ഞു. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്നും നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ പൊതുനിരത്തില്‍ വച്ച് തൂക്കിക്കൊല്ലണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഇന്നലെ പറഞ്ഞു

തെലങ്കാന: സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഡിയും വരും

ഹൈദരാബാദ്: ടിആര്‍എസ് നേതാവും നിയുക്ത തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമെന്ന് ടിആര്‍എസ് നേതാക്കള്‍. ആന്ധ്രാ മുഖ്യമന്ത്രിയായി ജൂണ്‍ എട്ടിന് സ്ഥാനമേല്‍ക്കുന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ന്യൂഡല്‍ഹിയില്‍ മോദിയെ സന്ദര്‍ശിക്കുകയും അദ്ദേഹത്തെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.


പ്രധാനമന്ത്രിയെ ടിആര്‍എസ് ക്ഷണിക്കാത്തത് ചര്‍ച്ചാവിഷയമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ മോദിയെ നേരിട്ട് കണ്ട് ക്ഷണിക്കുമെന്ന് വ്യക്തമാക്കി ടിആര്‍എസ് നേതാക്കള്‍ രംഗത്തെത്തിയത്. പോളാവരം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തെലങ്കാനയുടെ ഭാഗമായ ഖമ്മം ജില്ലയുടെ ചില ഭാഗങ്ങള്‍ ആന്ധ്രയിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സിനെ ചന്ദ്രശേഖര്‍ റാവു ശക്തമായി എതിര്‍ത്തിരുന്നു.

മുസ്ലിംകളുടെ ദുരിതങ്ങള്‍ക്ക് കാരണം ഏക സിവില്‍ കോഡിന്റെ അഭാവം: കഡ്‌ജു

ന്യൂഡല്‍ഹി: മുസ്ലിംകളുടെ ദുരിതങ്ങള്‍ക്ക് കാരണം ഏക സിവില്‍ കോഡിന്റെ അഭാവമെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കഡ്ജു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് ഇന്ത്യയില്‍ ഏക് സിവില്‍ കോഡ് നടപ്പാക്കാതെപോയതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വ്യക്തിനിയമം ആധുനികവല്‍ക്കരിക്കാത്തതു വലിയ പ്രശ്‌നമാണ്. പുരാതനമായ ഒരു നിയമം ഇന്നത്തെ കാലത്ത് നടപ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ  370ആം വകുപ്പ് നിലനിര്‍ത്തിയാലും ഇല്ലെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തന്നെ തുടരണം. ഇന്ത്യ ഒരു കോണ്‍ഫെഡറേഷനല്ല. സംസ്ഥാനങ്ങളുടെ യൂനിയനാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താമാധ്യമ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം പരിഗണനയില്‍


ന്യൂഡല്‍ഹി: വാര്‍ത്താ മാധ്യമരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. സ്വകാര്യ എഫ്.എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേക്ഷണത്തിന് അനുമതി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദം, വാണിജ്യം എന്നീ മേഖലകളില്‍ നൂറു ശതമാനം വിദേശ നിക്ഷേപമുണ്ടെങ്കിലും മാധ്യമരംഗത്ത് അത് 26 ശതമാനം മാത്രമായിരുന്നു. ഈ നിയന്ത്രണം എടുത്തു കളയാനാണ് പുതിയ നീക്കം. അതേസമയം ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനം കൈക്കൊള്ളില്ലെന്നും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാകും അന്തിമതീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. പെയ്ഡ് ന്യൂസിനെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പെയ്ഡ് ന്യൂസ് തടയാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച സമിതിയുടെ അവസാന യോഗം നാളെ ചേരും.