Popular Post

Sunday 1 June 2014

വാര്‍ത്താമാധ്യമ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം പരിഗണനയില്‍


ന്യൂഡല്‍ഹി: വാര്‍ത്താ മാധ്യമരംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. സ്വകാര്യ എഫ്.എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേക്ഷണത്തിന് അനുമതി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദം, വാണിജ്യം എന്നീ മേഖലകളില്‍ നൂറു ശതമാനം വിദേശ നിക്ഷേപമുണ്ടെങ്കിലും മാധ്യമരംഗത്ത് അത് 26 ശതമാനം മാത്രമായിരുന്നു. ഈ നിയന്ത്രണം എടുത്തു കളയാനാണ് പുതിയ നീക്കം. അതേസമയം ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനം കൈക്കൊള്ളില്ലെന്നും വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാകും അന്തിമതീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. പെയ്ഡ് ന്യൂസിനെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പെയ്ഡ് ന്യൂസ് തടയാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ച സമിതിയുടെ അവസാന യോഗം നാളെ ചേരും.

No comments:

Post a Comment