Popular Post

Sunday 1 June 2014

ഫേസ്ബുക്കില്‍ മോഡി തരംഗം, നാല് ദിവസത്തില്‍ 12 ലക്ഷം ലൈക്ക്


ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിന് ശേഷം ആരംഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗികഫെയ്‌സ്ബുക് പേജിന് നാല് ദിവസത്തിനകം 12 ലക്ഷത്തിലേറെ ലൈക്കുകള്‍. ആശംസയര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയവരുടെ ചിത്രങ്ങളാണ് പ്രധാനമായും പേജില്‍ നല്‍കിയിരിക്കുന്നത്.
മെയ് 27നാണ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ പുകവലി വിരുദ്ധദിന സന്ദേശമാണ് അവസാനം അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്തിരിക്കുന്നതും ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റും ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നരേന്ദ്രമോഡി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കര്‍മ്മനിരതനായിരിക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ കവര്‍ ചിത്രമായി ഇട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന നരേന്ദ്രമോഡി തന്റെ മന്ത്രിസഭാംഗങ്ങളും ഈരീതി പിന്തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്തിടെ കേന്ദ്രമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ട്വിറ്ററില്‍ സജീവമായ നരേന്ദ്രമോഡിക്ക് 14 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.

No comments:

Post a Comment